
സാങ്കേതിക തകരാർ;എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാനങ്ങൾ റദ്ദാക്കി
- വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു
തിരുവനന്തപുരം:വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 2 വിമാനങ്ങൾ റദാക്കി(Air India).റദ്ദാക്കിയത് ഇന്ന് രാവിലെ 7ന് പുറപ്പെടേണ്ട തിരുവനന്തപുരം-മസ്കറ്റ്, രാവിലെ 10ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ദോഹ വിമാനങ്ങളാണ്.

സാങ്കേതിക തകരാറുകൾ കാരണം മുന്നറിയിപ്പില്ലാതെയാണ് വിമാനങ്ങൾ റദ്ദാക്കിയത്. വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. തുടർന്ന് യാത്രക്കാർ അധികൃതരുമായി ചർച്ച നടത്തി. ഇന്ന് വൈകിട്ട് നാലിന് യാത്രക്കാർക്കായി പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് ജീവൻ അറിയിച്ചിട്ടുണ്ട്.
CATEGORIES News