സാന്ത്വന സ്പർശവും ചേർത്തു നിർത്തലും നൽകി വേൾഡ് മലയാളി കൗൺസിൽ

സാന്ത്വന സ്പർശവും ചേർത്തു നിർത്തലും നൽകി വേൾഡ് മലയാളി കൗൺസിൽ

  • സമ്മേളത്തിന് മുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിന് ഗ്ലോബൽ കമ്മറ്റി പത്തു ലക്ഷം രൂപ ധനസഹായം നൽകി

കോഴിക്കോട് :ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന വേൾഡ് മലയാളി കൗൺസിൽ കേരളത്തിലെ വിവിധ പ്രൊവിൻസുകളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .ലോകമെമ്പാടുമുള്ള മലയാളികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിപ്പിക്കുന്ന, ഒരു ആഗോള സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. 1995-ൽ അമേരിക്കയിൽ രൂപം കൊണ്ട പ്രസ്ഥാനം പ്രവാസികളുടെ തനതായ സംസ്കാരവും കലകളും സാമൂഹിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കാനും, അവർ വസിക്കുന്ന പുതിയ നാടുകളിലെ സംസ്കാരങ്ങളുമായി എളുപ്പത്തിൽ ഇണങ്ങിച്ചേരാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു.

കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകൾ ഉൾകൊള്ളുന്ന മലബാർ പ്രൊവിൻസ് 2025-2027 ലേക്കുള്ള കമ്മിറ്റിയെ കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ വെച്ച് നടന്ന യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. സമ്മേളത്തിന് മുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിന് ഗ്ലോബൽ കമ്മറ്റി പത്തു ലക്ഷം രൂപ ധനസഹായം നൽകി. ഗ്ലോബൽ സിക്രട്ടറി ജനറൽ മൂസ കോയ സ്വാഗതം പറഞ്ഞ യോഗം ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്ലോബൽ പ്രഡിഡന്റ് ബേബി മാത്യൂ മുഖ്യപ്രഭാഷകനായിരുന്നു. ഇന്ത്യൻ റീജിയൻ പ്രസിഡന്റ് ശശിധരൻ അധ്യക്ഷത വഹിച്ചു. അഡ്വ : കെ വി ശംസുദ്ധീൻ പ്രവാസി വിഷയം അവതരിപ്പിച്ചു. ഗ്ലോബൽ ഉപദേശക സമിതി ചെയർമാൻ വർഗീസ് പന്നക്കൽ, ഇന്ത്യൻ റീജിയൻ ചെയർമാൻ പി എച് കുര്യൻ, ഗ്ലോബൽ മീഡിയ ഫോറം സിക്രട്ടറി വി എസ് ബിജു കുമാർ, മുൻ ഗ്ലോബൽ ഭാരവാഹി ശിവൻ മഠത്തിൽ, ജനത് വർഗീസ് യു എ ഇ അൽ ഐൻ പ്രൊവിൻസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്ലോബൽ സിക്രട്ടറി സാം ജോസഫ് നന്ദി പറഞ്ഞു. തുടർന്ന് യോഗം പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ ഗ്ലോബൽ വൈസ് പ്രഡിഡന്റ് ഡോക്ടർ നടക്കൽ ശശി സദസ്സിന് പരിചയപ്പെടുത്തി.
ചെയർമാൻ: സുബൈർ പി ടി, പ്രസിഡന്റ്‌: കെ അഷ്‌റഫ്‌, ജനറൽ സെക്രട്ടറി: അഡ്വ:ശ്യാംജിത് ഭാസ്കർ, ട്രഷറർ: ഡോ.അമീൻ, വൈസ് ചെയർമാൻമാർ: മൊയ്‌തു കെ വി, കെ ടി കെ ബാബു. വൈസ് പ്രസിഡന്റ്മാർ:ഡോ.വിനോദ് കുമാർ ചെമ്മാട്ട്, ഫൈസൽ മൂസ കൊയിലാണ്ടി. വിമൻസ് കൗൺസിൽ പ്രസിഡന്റ്‌ : സൂര്യ പ്രിയ. വുമൺ കൗൺസിൽ സെക്രട്ടറി: നിഷ റോബിൻ, യൂത്ത് കൗൺസിൽ പ്രസിഡണ്ട്: അമൽ ബി,യൂത്ത് കൗൺസിൽ ജനറൽ സിക്രട്ടറി : നിമ്മി ജൂലിയറ്റ്, അഡ്വൈസറി ബോർഡ് ചെയർമാൻ : കെ.വി.ഷംസുദ്ദീൻ,സാഹിത്യ വിഭാഗം: ഇസ്മായിൽ മേലടി. രക്ഷാധികാരികൾ: മൂസകോയ, അഡ്വ : സുനിൽ കുമാർ. എന്നിവരെ തിരഞ്ഞെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )