
സാമൂഹിക സുരക്ഷാ പദ്ധതി നൂറുശതമാനം പൂർത്തീകരിച്ചു
- ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു
വട്ടോളി : കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ കുറ്റ്യാടി, നരിപ്പറ്റ, കുന്നുമ്മൽ പഞ്ചായത്തുകളിൽ സാമൂഹിക സുരക്ഷാ പദ്ധതി നൂറുശതമാനം പൂർത്തീകരിച്ചു.
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത അധ്യക്ഷയായ പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി സുരക്ഷ ബീമ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബിമാ യോജന, അടൽ പെൻഷൻ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. പ്രധാനമന്ത്രി സുരക്ഷബീമാ പദ്ധതി പ്രകാരം 20 രൂപ വാർഷിക പ്രീമിയത്തിൽ രണ്ടുലക്ഷം രൂപയുടെ അപകടഇൻഷുറൻസ്, 18 വയസ്സുമുതൽ 70 വയസ്സുവരെ പ്രായമുള്ള എല്ലാ സേവിങ്ങ്സ് ബാങ്ക് ഉടമകൾക്കും ചേരാം.

കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്റ് ഒ.ടി. നഫീസ പ്രഖ്യാപനം നടത്തി. ആർ.ബി.ഐ. മാനേജർ ഇ.കെ. രഞ്ജിത്ത്, എസ്.എസ്. ജ്യോതിസ്, കെ.സി. ബിന്ദു, എം. സജിന, കെ. മിനി, രാകേഷ്, കെ. അരുൺ, ടി. ഗോ പിനാഥൻ, എൽ. അശ്വന്ത് എന്നിവർ സംസാരിച്ചു.
