സാവിത്രി ഭായ് ഫൂലെ ദിനം ആചരിച്ചു

സാവിത്രി ഭായ് ഫൂലെ ദിനം ആചരിച്ചു

  • അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ഉഷാദേവി ഉദ്ഘാടനം ചെയ്തു

കോഴിക്കോട് :എസ് ടി എഫ് ഐയുടെ നേതൃത്വത്തിൽ ദേശീയ അധ്യാപിക ദിനമായി ആചരിക്കുന്ന സാവിത്രി ഭായ് ഫൂലെയുടെ ജന്മദിനമായ ഇന്നലെ കെ എസ് ടി എയുടെ നേതൃത്വത്തിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു.കെ എസ് ടി എ കോഴിക്കോട് മൊഫ്യുസിൽ ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച അധ്യാപക സംഗമ പരിപാടി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ഉഷാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം ഷീജ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, പി എസ് സ്മിജ,കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗം കെ എൻ സജീഷ് നാരായണൻ ജില്ലാ സെക്രട്ടറി ആർ എം രാജൻ ജില്ലാ ജോ: സെക്രട്ടറി കെ നിഷ എന്നിവർ സംസാരിച്ചു.

1831 ജനുവരി 3 ന് മഹാരാഷ്ട്രയിലാണ് സാവിത്രി ഭായി ജനിച്ചത്.
9 വയസ്സുള്ളപ്പോൾ വിവാഹിതയായെങ്കിലും വിദ്യാഭ്യാസം തുടർന്ന് സ്കൂൾ അദ്ധ്യാപികയായി. വിദ്യാഭ്യാസം ചെയ്യുവാൻ അവകാശമില്ലാതിരുന്ന മഹാരാഷ്ട്രയിലെ ചമാർ , മഹർ , മാംഗ് തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവർക്കായി വിദ്യാലയം ആരംഭിച്ചു.വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും വിധവകളുടെ മക്കൾക്കായി അനാഥാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )