
സാഹസ് യാത്രയ്ക്ക് സ്വീകരണം നൽകി
- പരിപാടി ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. നയിക്കുന്ന സാഹസ് യാത്രക്ക് കൊയിലാണ്ടി നോർത്ത് മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി ആനക്കുളങ്ങരയിൽ സ്വീകരണം നൽകി. പരിപാടി ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് റസിയ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജെബി മേത്തർ എം.പി. ഗൗരിപുതിയോത്ത്, മുരളി തോറോത്ത്, ഫാത്തിമറോഷ്ന, പി.രത്നവല്ലി , വി.കെ. ശോഭന, തങ്കമണി ചൈത്രം,കെ.എം. സുമതി പി.പി. നാണി , പ്രേമ ബാലകൃഷ്ണൻ, രമ്യനിധീഷ്,സന്ധ്യകരക്കോട്, ആമിനമോൾ, രാധ ഹരിദാസ്, ബേബി പയ്യാനക്കൽ എന്നിവർ സംസാരിച്ചു.
CATEGORIES News