
സാഹിത്യനഗര പദവി;പോർച്ചുഗലിൽ മേയറുടെ പ്രസംഗം ഇന്ന്
ബ്രാഗ നഗരത്തിലാണ് ഇന്ന് മുതൽ അഞ്ച് വരെ നീണ്ടു നിൽക്കുന്ന പരിപാടി
കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗര പദവികിട്ടിയ നഗരങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കോർപ്പറേഷൻ മേയർ ഡോ. ബീനാഫിലിപ്പ് ഇന്ന് പ്രസംഗിക്കും. പോർച്ചുഗലിലെ ബ്രാഗ നഗരത്തിലാണ് ഇന്ന് മുതൽ അഞ്ച് വരെ നീണ്ടു നിൽക്കുന്ന പരിപാടി.
മേയറും സംഘവും സാഹിത്യ നഗര പദവിയുടെ രേഖകൾ ഏറ്റുവാങ്ങും. മേയർ, കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി എന്നിവരുൾപ്പെടുന്ന സംഘമാണ് പോർച്ചുഗലിലെത്തിയിട്ടുള്ളത് .
CATEGORIES News