
സാൻഡ് ബാങ്ക്സിൽ വൈകിട്ട് സന്ദർശന വിലക്ക്
- സുരക്ഷാ മുൻകരുതലുകളെ തുടർന്ന് രാത്രികാലങ്ങളിൽ ആളുകൾ കയറുന്നത് തടയുകയാണ്.
വടകര: സാൻഡ് ബാങ്ക്സിൽ ഇനി മുതൽ 6. 30 വരെ സന്ദർശക അനുമതി. വൻ തോതിൽ ആളുകളെത്തുന്ന ഇവിടെ 2 ഹൈമാസ്റ്റ് വിളക്കുകളും വൈദ്യുതി വിതരണ തകരാർ മൂലം പ്രവർത്തിക്കാതെയായി. സുരക്ഷാ മുൻകരുതലുകളെ തുടർന്ന് രാത്രികാലങ്ങളിൽ ആളുകൾ കയറുന്നത് തടയുകയാണ്.
നഗരസഭ നേരത്തേ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് മാസങ്ങളായി കത്തുന്നില്ല. ഇതിനു പുറമേ നേരത്തേയുണ്ടായിരുന്ന കാസ്റ്റ് അയേൺ തൂണുകളിലെ വിളക്ക് മാറ്റി പുതുതായി സ്ഥാപിച്ച കുറെ വിളക്കുകളും കത്താതെയായി. അതിനാൽ സാൻഡ് ബാങ്ക് ഇരുട്ടിലാണ്. രാത്രി പ്രവേശന നിരോധനത്തിന്റെ മുഖ്യ കാരണം സന്ദർശകരെ പാമ്പു കടിച്ച സംഭവം കണക്കിലെടുത്താണ്. തദ്ദേശീയ ടൂറിസ്റ്റ് സീസണായതിനാൽ താരതമ്യേന തിരക്ക് വർദ്ധിച്ചിട്ടുണ്ട്. സൂര്യാസ്തമയം കാണാൻ കഴിയാത്തത് നിരാശപ്പെടുത്തുന്നുവെന്ന് സന്ദർശകർ പറയുന്നു.
CATEGORIES News