
സിദ്ദിഖിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി
- അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു
ഡൽഹി: പീഡനക്കേസിൽ നടൻ സിദ്ദിഖിന് സിദ്ദിഖിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് സുപ്രീംകോടതി. കേസ് വീണ്ടും രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കും. എട്ടുവർഷം മുൻപ് നടന്ന സംഭവത്തിനു ശേഷം ഇപ്പോഴാണ് പരാതി നൽകിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സിദ്ദിഖിന്റെ വേണ്ടി ഹാജരായ മുതിർന്ന മുഗുൾ റോത്തഗി വാദിച്ചു.
പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുൻകൂർജാമ്യം നൽകാതിരിക്കാൻ കാരണമാക്കാമോ എന്നതുൾപ്പെടെ വിവിധ നിയമപ്രശ്നങ്ങൾ ഉന്നയിച്ചുള്ള നടൻ സിദ്ദിഖിൻ്റെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. അതേസമയം, അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
CATEGORIES News