
സിദ്ദീഖിന്റെ ജാമ്യ ഹരജി രണ്ടാഴ്‌ചയ്ക്കു ശേഷം പരിഗണിക്കും – സുപ്രീംകോടതി
- ജസ്റ്റിസ് ബേല എം.ത്രിവേദി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്
കൊച്ചി: പീഡനക്കേസിൽ നടൻ സിദ്ദീഖിന്റെ ജാമ്യ ഹരജി രണ്ടാഴ്‌ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് സുപ്രീംകോടതി. കേസിൽ പരാതി വൈകാൻ കാരണം എന്തെന്നും ബലാത്സംഗം നടന്നതായി ആരോപിക്കുന്നത് 2016ലാണെന്നും കോടതി പറഞ്ഞു. ബലാത്സംഗക്കേസിൽ സിദ്ദിഖിന്റെ ജാമ്യം തുടരും. ജസ്റ്റിസ് ബേല എം.ത്രിവേദി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായെന്ന് വ്യക്തമാക്കി സുപ്രിം കോടതിയിൽ സിദ്ദീഖ് ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ളത് കൈമാറിയെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫോൺ നമ്പർ വിവരങ്ങളും കൈമാറി, പഴയ ഫോണുകൾ കൈയിൽ ഇല്ലെന്നും സിദിഖ് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
CATEGORIES News