
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും
- പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളും യോഗത്തിൽ ഉണ്ടാവും
തിരുവനന്തപുരം:സർക്കാർ-ഗവർണർ പ്രശ്നത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. സിപിഐഎം വിലയിരുത്തൽ ഗവർണർ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ്.ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്ത് തുടരാൻ വേണ്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയാണെന്നും സിപിഐഎം കരുതുന്നുണ്ട്. പാർട്ടി തീരുമാനം ഇതിനെ രാഷ്ട്രീയമായി നേരിടാനാണ്.

യോഗത്തിൽ പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളും ഉണ്ടാവും . ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ പ്രദീപിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടിയുടെ ആലോചന. പാലക്കാട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് കെ. ബിനുമോള് സിപിഐഎം പരിഗണിക്കുന്നുണ്ട്. ഡിവൈഎഫ് നേതാവ് സഫ്‌ദർ ഷെരീഫും പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.സിപിഐഎം തീരുമാനം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ്.