സിവിൽ സർവീസസ് ഇന്റർവ്യൂ ജനുവരി ഏഴിന് തുടങ്ങും

സിവിൽ സർവീസസ് ഇന്റർവ്യൂ ജനുവരി ഏഴിന് തുടങ്ങും

  • 2845 പേരാണ് യോഗ്യത നേടിയത്

തിരുവനന്തപുരം: യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ യോഗ്യത നേടിയവരുടെ ഇന്റർവ്യൂ (പേഴ്സണാലിറ്റി ടെസ്റ്റ്) ജനുവരി ഏഴിന് തുടങ്ങും. 2845 പേരാണ് യോഗ്യത നേടിയത്.

ഇവരുടെ റോൾ നമ്പർ, തീയതി, അഭിമുഖത്തിന്റെ സെഷൻ എന്നിവ യുപിഎസ്‌സി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. രാവിലത്തെ റിപ്പോർട്ടിങ് സമയം ഒമ്പതിനും ഉച്ചകഴിഞ്ഞുള്ള സെഷനിൽ ഒന്നിനുമാണ്. മെയ് 17 വരെയാണ് ഇന്റർവ്യൂ. വിവരങ്ങൾക്ക്: upsc.gov.in,
https://upsc.gov.in/forms-downloads.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )