
സിവിൽ സർവീസസ് പ്രിലിമിനറി മേയ് 25-ന്
- ഫെബ്രുവരി 11 വരെ അപേക്ഷിക്കാം
ന്യൂഡൽഹി :2025-ലെ സിവിൽ സർവീസസ് പരീക്ഷയുടെ ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, രാജ്യത്തെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസുകൾ/ പോസ്റ്റുകൾ എന്നിവയിലേക്ക് അനുയോജ്യരായവരെ തിരഞ്ഞെടുക്കുന്ന സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർ സിവിൽ സർവീസസ് (മെയിൻ) പരീക്ഷ (എഴുത്തുപരീക്ഷ, ഇന്റർവ്യൂ/ പഴ്സണാലിറ്റി ടെസ്റ്റ്) തുടർന്ന് അഭിമുഖീകരിക്കണം.

979 പേർക്ക് നിയമനം ലഭിക്കും.യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) നടത്തുന്ന പരീക്ഷയുടെ വിവിധഘട്ടങ്ങൾ കടന്ന് അർഹത നേടുന്ന 979 പേർക്കാണ് 23 സർവീസുകളിലായി നിയമനം ലഭിക്കുക.
CATEGORIES News