
സിവിൽ സർവീസ് പരീക്ഷാഫലം ; ഒന്നാം റാങ്ക് ശക്തി ദുബെയ്ക്ക്
- 1009 പേർക്കാണ് ഇക്കുറി സിലക്ഷൻ
ന്യൂഡൽഹി : യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്. 1009 പേർക്കാണ് ഇക്കുറി സിലക്ഷൻ.

ഹർഷിത ഗോയൽ, ഡി.എ.പരാഗ് എന്നിവർക്കു രണ്ടും മൂന്നും റാങ്ക്. ബി. ശിവചന്ദ്രൻ(23), ആൽഫ്രഡ് തോമസ്(33), ആർ. മോണിക്ക(39), പി.പവിത്ര(42), മാളവിക ജി.നായർ(45)), ജി.പി.നന്ദന(47), സോണറ്റ് ജോസ്(54) തുടങ്ങിവരാണ് ആദ്യ 60 റാങ്കിനുള്ളിൽ ഇടംനേടിയ മലയാളികൾ.
CATEGORIES News