സിൽവർലൈനും,റെയിൽ പദ്ധതികളും; കേന്ദ്രത്തോട് ആവശ്യങ്ങൾ നേരിട്ടുന്നയിച്ച് മുഖ്യമന്ത്രി

സിൽവർലൈനും,റെയിൽ പദ്ധതികളും; കേന്ദ്രത്തോട് ആവശ്യങ്ങൾ നേരിട്ടുന്നയിച്ച് മുഖ്യമന്ത്രി

  • കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി റെയിൽ ഭവനിൽ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം വേണമെന്ന് കേന്ദ്രത്തോട് കേരളം. സിൽവർലൈൻ ഉൾപ്പെടെയുള്ള റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി റെയിൽ ഭവനിൽ കൂടിക്കാഴ്ച നടത്തി.അങ്കമാലി-എരുമേലി-ശബരി റെയിൽപാത പദ്ധതി, സിൽവൻലൈൻ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയിൽ പാതകളുടെ എണ്ണം, റെയിൽപാതകൾ 3,4 വരിയാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക. തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്.

ഉദ്യോഗസ്‌ഥതല ചർച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി ഓഗസ്റ്റിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച‌ നടത്തിയത്. മന്ത്രി വി.അബ്ദുറഹിമാനും പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )