
സി.പി.ഐ.എം കൊയിലാണ്ടി നഗരസഭവികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി
- മന്ദമംഗലത്ത് വെച്ച് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ജാഥാ ലീഡർ കെ.ഷിജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി. മന്ദമംഗലത്ത് വെച്ച് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ജാഥാ ലീഡർ കെ.ഷിജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ചടങ്ങിന് എ.പി സുധീഷ് അധ്യക്ഷനായി.

ജില്ലാ കമ്മിറ്റി അംഗം എൽ.ജി. ലിജീഷ്, ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, മുൻ എം.എൽ. എ. കെ.ദാസൻ, ജാഥാ ലീഡർ കെ. ഷിജു, പൈലറ്റ് കെ. സത്യൻ, നഗരസഭചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, ജാഥാ മാനേജർ കെ.ടി സിജേഷ് എന്നിവർ സംസാരിച്ചു. ഷാജി പാതിരിക്കാട് സ്വാഗതവും ബിന്ദു സി.ടി. നന്ദിയും പറഞ്ഞു. സെപ്‌തംബർ 20, 21 തിയ്യതികളിലായി കൊയിലാണ്ടി നഗരസഭയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്നുപോവുന്ന ജാഥ 21 ന് മുത്താമ്പിയിൽ സമാപിക്കും.
CATEGORIES News
