സീനിയർ അഭിഭാഷകൻ എൻ. ചന്ദ്രശേഖരനെ ആദരിച്ച് ഓൾ ഇന്ത്യ ലോയെസ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ്

സീനിയർ അഭിഭാഷകൻ എൻ. ചന്ദ്രശേഖരനെ ആദരിച്ച് ഓൾ ഇന്ത്യ ലോയെസ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ്

  • സമൂഹത്തിലെ നിസ്വരായ ആളുകളുടെ അവകാശ പോരാട്ടങ്ങളിൽ കോടതികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിഭാഷകർ വലിയ പങ്കുവയ്ക്കുന്നുണ്ടെന്ന് പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്‌ണൻ പറഞ്ഞു

കൊയിലാണ്ടി: രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നിലനിർത്തുന്നതിൽ അഭിഭാഷകരുടെ പങ്ക് വലുതാണ് സമൂഹത്തിലെ നിസ്വരായ ആളുകളുടെ അവകാശ പോരാട്ടങ്ങളിൽ കോടതികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിഭാഷകർ വലിയ പങ്കുവയ്ക്കുന്നുണ്ടെന്ന് പേരാമ്പ്ര എംഎൽഎ ടി.പി രാമകൃഷ്‌ണൻ പറഞ്ഞു. ഓൾ ഇന്ത്യ ലോയെസ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് അഭിഭാഷക ജീവിതത്തിന്റെറെ 50 ആണ്ടുകൾ പിന്നിട്ട കൊയിലാണ്ടി ബാർ അസോസിയേഷനിലെ സീനിയർ അഭിഭാഷകൻ എൻ. ചന്ദ്രശേഖരനെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊയിലാണ്ടി സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ എ ഐ എൽ യു കൊയിലാണ്ടി സെക്രട്ടറി അഡ്വ : ജെതിൻ .പി സ്വാഗതം പറഞ്ഞു. എ.ഐ. എൽ.യു ജോയിന്റ് ജില്ലാ സെക്രട്ടറി അഡ്വ :പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. എ.ഐ. എൽ.യു ജില്ലാ സെക്രട്ടറി അഡ്വ : കെ സത്യൻ, ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ: കെ.എൻ ജയകുമാർ, അഡ്വ :എൽ ജി ലിജീഷ്, അഡ്വ: സുമൻലാൽ, അഡ്വ :ടി.കെ രാധാകൃഷ്ണ‌ൻ, അഡ്വ: രാജീവൻ നാഗത്ത്, അഡ്വ :സുനിൽമോഹൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അഡ്വ:എൻ ചന്ദ്രശേഖരൻ മറുമൊഴി രേഖപ്പെടുത്തി. അഡ്വ: ഷജിത്ത് ലാൽ നന്ദി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )