
സീബ്ര ലൈനുകളില്ല; ഓമശ്ശേരി ടൗണിൽ അപകട ഭീഷണി
- എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തോടെയാണ് സീബ്ര ലൈനുകൾ അപ്രത്യക്ഷമായത്
ഓമശ്ശേരി: ഗതാഗതക്കുരുക്ക് രൂക്ഷമായ ടൗണിൽ ആവശ്യത്തിന് സീബ്ര ലൈനുകളില്ലാത്തത് അപകട ഭീഷണിയ്ക്ക് കാരണമാവുന്നു.റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തോടെയാണ് സീബ്ര ലൈനുകൾ അപ്രത്യക്ഷമായത്.കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കുന്ന ഓമശ്ശേരി ടൗണിൽ അപകട സാധ്യത വിളിച്ചുവരുത്തുന്നതാണ് നിലവിൽ ഉള്ള സാഹചര്യം. മുൻപ് സീബ്ര ലൈൻ ഉണ്ടായിരുന്ന പല സ്ഥലത്തും അത് മാഞ്ഞു പോയിട്ടുണ്ട്.

ഓമശ്ശേരി ടൗണിലെ വിദ്യാപോഷിണി എൽപി സ്കൂൾ പരിസരം, ബാങ്ക് ജംക്ഷൻ, ഹൈവേ ജംക്ഷൻ, ബസ് സ്റ്റാൻഡിന് മുൻവശം, ആശുപത്രി ജംക്ഷൻ എന്നിവയ്ക്ക് മുന്നിലെ സീബ്ര ലൈനുകളാണ് മാഞ്ഞുപോയത് . ടൗണിൽ ആവശ്യത്തിന് ട്രാഫിക് മുന്നറിയിപ്പ് ബോർഡുകളില്ലാത്തതും അപകട സാധ്യത കൂടാൻ കാരണമാവുന്നു.
CATEGORIES News