സുധീര മെമ്മോറിയൽ ഒയിസ്ക അവാർഡ് ഡോ:കെ സുരേഷ് കുമാറിന്

സുധീര മെമ്മോറിയൽ ഒയിസ്ക അവാർഡ് ഡോ:കെ സുരേഷ് കുമാറിന്

  • പാലിയേറ്റീവ് കെയർ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനം നടത്തിയതിനാണ് പുരസ്‌കാരം

കോഴിക്കോട്:സുധീര മെമ്മോറിയൽ ഒയിസ്ക അവാർഡ് പ്രഖ്യാപിച്ചു. പാലിയേറ്റീവ് കെയർ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനം നടത്തിയ ഡോ. കെ സുരേഷ് കുമാറിനാണ് ഈ വർഷത്തെ അവാർഡ്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ വിഭാഗത്തിൻ്റെ സ്ഥാപക ഡയറക്ടറാ യിരുന്നു. 50,001 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്. ശനിയാഴ്ച വൈകിട്ട് നാലിന് മെഡിക്കൽ കോളേജിലെ ഐപിഎമ്മിൽ നടക്കുന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ സമ്മാനിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )