
സുപ്രീംകോടതിയ്ക്ക് പുതിയ പതാകയും ചിഹ്നവും
- രാഷ്ട്രപതി അനാച്ഛാദനം ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രീംകോടതിക്ക് ഇനി പുതിയ ചിഹ്നവും പതാകയും. രാഷ്ട്രപതി ദ്രൗപദി മുര്‍മു പുതിയ പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തു.സുപ്രീംകോടതിയുടെ 75-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി പുതിയ പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തത്.
രാജ്യത്തിന്റെ നീതിയുടെയും ജനാധിപത്യത്തിൻ്റെയും പ്രതീകമായ പുതിയ പതാകയും ചിഹ്നവും ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് രൂപകല്‍പന ചെയ്തത്. അശോകചക്ര, സുപ്രീം കോടതി, ഭരണഘടന എന്നിവയുടെ ചിത്രം പതാകയിലുണ്ട്. ഡിസ്ട്രിക്‌ട് ജുഡീഷ്യറി നാഷണല്‍ കോണ്‍ഫറന്‍സിന്റെ സമാപന ചടങ്ങിലാണ് രാഷ്ട്രപതി പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തത്.
CATEGORIES News