സുമനസ്സുകളുടെ സഹായം തേടി രബിന

സുമനസ്സുകളുടെ സഹായം തേടി രബിന

  • വൃക്കകൾ തകരാറിലായി ചികിത്സയിൽക്കഴിയുന്ന രബിന സുമനസ്സുകളുടെ സഹായംതേടുന്നു. ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്

കക്കോടി:വൃക്കകൾ തകരാറിലായി ചികിത്സയിൽക്കഴി യുന്ന രബിന (38) സുമനസ്സുകളുടെ സഹായം തേടുന്നു. കോട്ടൂപ്പാടം നെച്ചൂളിപറമ്പത്ത് ഷംജിത്തിന്റെ ഭാര്യ രബിന ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്.

അടിയന്തരമായി വൃക്ക മാറ്റി വെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സച്ചെലവ് താങ്ങാനാവില്ല. കെ. സുനിൽ കുമാർ ചെയർമാനും ടി.ടി. ധനേഷ് കൺ വീനറും ഷിബു മേലാഞ്ചേരി ട്രഷററുമായിട്ടുള്ള ചികിത്സാസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.

നെച്ചൂളിപറമ്പത്ത് രബിന ചികിത്സാസഹായ കമ്മി റ്റിയുടെപേരിൽ കക്കോടി സർവീസ് സഹകരണബാ ങ്കിൽ 102100010007178 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐഎഫ്എസ് സി.: ICIC0000103. ജി.പേ.: 9544314314.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )