
സുരേഷ് ഗോപി നായകനാകുന്ന ‘ജെഎസ്കെ’ ഫസ്റ്റ്ലുക്ക് പോസ്റ്റ്ർ പുറത്ത്
- ഏറെ നാളുകൾക്കു ശേഷമാണ് വക്കീൽ വേഷത്തിൽ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ജെഎസ്കെ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് സിനിമയുടെ ടൈറ്റിലിന്റെ പൂർണരൂപം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെഎസ്കെ യിൽ എത്തുന്നു. അനുപമ പരമേശ്വരനാണ് നായിക. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്. ഏറെ നാളുകൾക്കു ശേഷമാണു വക്കീൽ വേഷത്തിൽ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഞാൻ ചെയ്യുന്നതെന്തെന്ന് എനിക്കു കൃത്യമായി അറിയാം, അതുതന്നെ തുടരും എന്ന ടാഗ് ലൈനോടെ എത്തിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. രവീന്ദ്രൻ, നിസാർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, ദിലീപ് മേനോൻ, ജോമോൻ ജോഷി, വൈഷ്ണവി രാജ്, മഞ്ജുശ്രീ , ദിനി, ജോസ് ചെങ്ങന്നൂർ, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റ് താരങ്ങൾ.