
സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്
- മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ വിവരം പുറത്തുവിട്ടത്
തിരുവനന്തപുരം: സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയിൽ കേരളം വീണ്ടും ഒന്നാമത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ വിവരം പുറത്തുവിട്ടത് . ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി നീതി ആയോഗ് തയ്യാറാക്കുന്ന പട്ടികയിൽ തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്.
2020-21 ൽ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമെത്തിയതെങ്കിൽ പുതിയ വികസന സൂചികയിൽ നാല് പോയിന്റ് കൂടി ഉയർത്തി 79 പോയിൻ്റോടു കൂടിയാണ് കേരളം ഒന്നാമതെത്തിയത്. ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കും അതിനു ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
CATEGORIES News
