
സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി എടുത്തു
- ഹണി റോസിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പോലീസിന്റെ നിരീക്ഷണത്തിലാണ്
കൊച്ചി :സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിൻ്റെ മൊഴി എടുത്തു.മൊഴി നൽകിയത് ഇന്നലെ സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ്.ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഹണി റോസിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പോലീസിന്റെ നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവർക്കെതിരെ ഉടനടി കേസെടുക്കും. കൂടുതൽ അറസ്റ്റുകളും ഉണ്ടാകും. മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമൻ്റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുളള അന്വേഷണം പോലീസ് തുടരുകയാണ്. വ്യാജ ഐഡികളാണെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പോലീസിന്റെ തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റ് ഇട്ടാൽ സ്വമേധയാ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
CATEGORIES News