
സൈബർ തട്ടിപ്പ് ; അഞ്ചുമാസത്തിനുള്ളിൽ നഷ്ടമായത് അഞ്ച് കോടി
- കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്
കോഴിക്കോട്: നഗരത്തിൽ അഞ്ചുമാസത്തിനുള്ളിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് അഞ്ചുകോടി രൂപ. ഡോക്ടർമാർ, വ്യാപാരികൾ, ജീവനക്കാർ, ധനകാര്യ സ്ഥാപനത്തിൽ നിന്ന് വിരമിച്ചവർ തുടങ്ങിയവരിൽ നിന്നുള്ള 244 പരാതികളാണ് ജനുവരി മുതൽ മേയ് വരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. വ്യാജ കൊറിയർ കമ്പനികൾ, വ്യാജഷെയർ മാർക്കറ്റ് കമ്പനികൾ എന്നിവയുടെ പേരിലാണ് തട്ടിപ്പ് കൂടുതലും. ആധാർനമ്പറുകൾ, മൊബൈൽഫോൺ നമ്പറുകൾ എന്നിവ തട്ടിപ്പുകാർ സംഘടിപ്പിച്ച് വിദേശത്തു നിന്നാണ് തട്ടിപ്പുകൾ പലതും നടത്തുന്നത്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. സാമൂഹികമാധ്യമങ്ങളിൽ ആധാർ കാർഡ്, മൊബൈൽഫോൺ നമ്പറുകൾ എന്നിവ പോസ്റ്റ് ചെയ്യരുത്.
2. അപരിചിതരുടെ എഫ്ബി അക്കൗണ്ടുകൾ, അജ്ഞാത ലിങ്കുകൾ എന്നിവ ഉപയോഗിക്കരുത്.
3. സന്ദേശങ്ങൾ ലഭിച്ചാൽ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേക്ക് പണം കൈമാറരുത്.
4. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ എത്രയും പെട്ടെന്ന് വിവരം 1930-ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്‌ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
തട്ടിപ്പിനിരയായാൽ വിവരം റിപ്പോർട്ട് ചെയ്യാൻ
- www.cybercrime.gov.in cyberpskkd.pol@kerala.gov.in
- ഹെൽപ്പ് ലൈൻ നമ്പർ: 1930
9497923416, 0495 2970400 - കേരള പോലീസിന്റെ വാട്സാപ്പ് ചാനൽ:
https://whatsapp.com/channel /0029VaGkRx0D8SEOGjVKQn25