
‘സൈബർ സേഫ് കോഴിക്കോട് 2.0’ – നേടാം സൈബർ സുരക്ഷ അവബോധം
- ഒക്ടോബർ 16 മുതലാണ് പരിപാടികൾ നടക്കുന്നത്
കോഴിക്കോട് : ജില്ലയിൽ കാലിക്കറ്റ് റെഡ് ടീം ഹാക്കർ അക്കാദമി പ്രൈവറ്റ് ലിമിറ്റഡും എൽടിഡി 20 സൈബർ പോലീസും സംയുക്തമായി ‘സൈബർ സേഫ് കോഴിക്കോട് 2.0’ എന്ന പേരിൽ സൈബർ സുരക്ഷ അവബോധ പരിപാടി നടത്തുന്നു. ഒക്ടോബർ 16 മുതലാണ് പരിപാടികൾ നടക്കുന്നത്. വിദ്യാർത്ഥികളെയും ബിസിനസ് സ്ഥാപനങ്ങളെയും സർക്കാർ സ്ഥാപനങ്ങളെയും ശാക്തീകരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുക.

സൈബർ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് പരിപാടി സഹായിക്കും. സൈബർ സുരക്ഷാ വിഷയങ്ങളെ ആസ്പദമാക്കി കോഴിക്കോട് സൈബർ പോലീസും റെഡ് ടീം ട്രൈനേഴ്സും ചേർന്ന് സുരക്ഷാ ക്ലാസ്സുകളും പരിപാടികളും നടത്തും. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ അസ്സിസ്റ്റന്റ് കമ്മിഷണർ അങ്കിത് സിംഗ് ഐപിഎസ് നിർവഹിക്കും.
CATEGORIES News