സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി; സ്ത്രീക്ക് ദാരുണാന്ത്യം

സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി; സ്ത്രീക്ക് ദാരുണാന്ത്യം

  • വെസ്‌റ്റ് കൈതപ്പൊയിൽ പഴയ ചെക്പോസ്റ്റിന് അടുത്ത് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം

താമരശേരി: പുതുപ്പാടിയിൽ സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം.സിപിഎം പുതുപ്പാടി ലോക്കൽ കമ്മിറ്റി അംഗം വെസ്‌റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ കെ.കെ.വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്.

വെസ്‌റ്റ് കൈതപ്പൊയിൽ പഴയ ചെക്പോസ്റ്റിന് അടുത്ത് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.മക്കൾ: സ്റ്റാലിൻ (സിപിഎം ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി), മുംതാസ് (പുതുപ്പാടി കോ ഓപറേറ്റീവ് ബാങ്കിന്റെ അഗ്രി ഫാം ജീവനക്കാരി).

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )