
സ്‌കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മരുന്നു ലോബി
- എംഡിഎംഎയുമായി കഴിഞ്ഞ ദിവസങ്ങളിൽ 4 പേരെ കുറ്റ്യാടി, തൊട്ടിൽപാലം പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു
കുറ്റ്യാടി: സ്‌കൂൾ, കോളജ് വിദ്യാർഥികളെയും, യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് ലോബി പിടിമുറുക്കുന്നതായി പരാതി.

ബെംഗളൂരു, മൈസൂരു സ്ഥലങ്ങളിൽ നിന്നാണ് വയനാട് വഴി ലഹരിമരുന്ന് കുറ്റ്യാടി, വടകര മേഖലയിൽ എത്തിക്കുന്നതെന്നാണു പരാതി. പക്രംതളം ചുരം മേഖലയിൽ പൊലീസ് പരിശോധന ഇല്ലാത്തതിനാൽ ലഹരിക്കടത്തുകാർക്ക് ഇത് സഹായമാണ്. എംഡിഎംഎയുമായി കഴിഞ്ഞ ദിവസങ്ങളിൽ 4 പേരെ കുറ്റ്യാടി, തൊട്ടിൽപാലം പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു.
CATEGORIES News