സ്കൂൾ വാഹന സുരക്ഷ; പുതിയ നിർദേശവുമായി ഗതാഗത വകുപ്പ്

സ്കൂൾ വാഹന സുരക്ഷ; പുതിയ നിർദേശവുമായി ഗതാഗത വകുപ്പ്

  • ഗതാഗത വകുപ്പിന്റെ പുതിയ നിർദേശമനുസരിച്ച് ഒരു വാഹനത്തിൽ നാല് സി.സി കാമറകൾ കൂടി സ്ഥാപിക്കേണ്ടതുണ്ട്

തിരുവനന്തപുരം :സംസ്ഥാനത്തെ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷയുടെ ഭാഗമായി ഗതാഗത വകുപ്പ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സുരക്ഷാ സംവിധാനമൊരുക്കാൻ പണമില്ലാത്തതിനാൽ കൂടുതൽ സർക്കാർ സ്കൂകൂൾ വാഹനങ്ങൾ കട്ടപ്പുറത്തേക്ക് നീങ്ങുകയുമാണ്. ഗതാഗത വകുപ്പിന്റെ പുതിയ നിർദേശമനുസരിച്ച് ഒരു വാഹനത്തിൽ നാല് സി.സി കാമറകൾ കൂടി സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ തുക എവിടെ നിന്നും ലഭിക്കുമെന്നാണ് സ്‌കൂൾ അധികൃതർ ചോദിക്കുന്നത്ജി.പി.എസ് സംവിധാനം നിലനിർത്തൽ, സ്പീഡ് ഗവർണർ പുതുക്കൽ, ഇൻഷൂർ, ടാക്സ് എന്നീ ഇനങ്ങളിൽ വൻ തുകയാണ് ഇതിന് പുറമെ എല്ലാ വർഷവും സ്കൂൾ അധികൃതർ ചെലവഴിക്കുന്നത്.

വാഹനങ്ങളുടെ മെയ്ന്റനൻസിന് ഭീമമായ സംഖ്യ വേറേയും ചെലവിടുന്നുണ്ട്. രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വിഹിതങ്ങളാണ് സർക്കാർ സ്കൂളുകളിലെ ബസ്സുകൾക്ക് ആകെ ലഭിക്കുന്നത്. ജീവനക്കാർക്കുള്ള ശമ്പളം, വാഹനങ്ങൾക്കുള്ള ഇന്ധനം തുടങ്ങിയ ചെലവുകൾക്ക് തുക തികയാതെ വരുന്ന അവസ്ഥയുമുണ്ട്. ഇത്തരം സാഹചര്യത്തിൽ അധ്യാപകർ സ്വന്തം ശമ്പളത്തിൽ നിന്ന് എടുത്താണ് പണം നൽകുന്നത്. വലിയ പ്രയാസം സഹിച്ച് വാഹനങ്ങൾ നടത്തി കൊണ്ടുപോകേണ്ടതില്ലന്ന തീരുമാനത്തിലാണ് ഭൂരിഭാഗം സ്കൂൾ അധികൃതരും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )