സ്കൂ‌ൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം; 45കാരൻ അറസ്റ്റിൽ

സ്കൂ‌ൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം; 45കാരൻ അറസ്റ്റിൽ

  • കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ.മാവൂർ കൽപ്പള്ളി സ്വദേശി പുന്നോത്ത് വീട്ടിൽ അലിയാർ (45) നെയാണ് മാവൂർ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥി പഠനാവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് നിരന്തരം അശ്ലീല മെസ്സേജുകൾ അയക്കുകയും, ലൈംഗിക ബന്ധത്തിന് സഹകരിക്കണം എന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു. പ്രതി മാവൂർ ബസ്റ്റാൻഡ് പരിസരത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അനിൽകുമാർ, എസ്സിപിഒ ഷിബു, സിപിഒ സുജിത എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )