
സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
- പ്രതിയെ റിമാൻഡ് ചെയ്തു
കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ യുവാവ് പിടിയിൽ. ഒളവണ്ണ പള്ളിക്കുന്ന് എ.ടി ഹൗസിൽ മുഹ്‌സിനെയാണ് (21) ടൗൺ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തത്.

ബൈക്കിലെത്തിയ പ്രതി മിഠായിത്തെരുവിൽ നിന്ന് വിദ്യാർത്ഥിയെ കടത്തിക്കൊണ്ടുപോയി കടലുണ്ടിയിലെ വാക്കടവ് ബീച്ചിൽവെച്ച് ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.

CATEGORIES News