
സ്കൂൾ സന്ദർശനം ചെയ്ത് മേഘാലയ സർക്കാറിന്റെ ഔദ്യോഗിക അംഗങ്ങൾ
- കേരളത്തിലെ സ്കൂളുകളുടെ പ്രവർത്തനങ്ങൾ അറിയാനും മനസ്സിലാക്കാനും നേരിൽ കാണാനുമാ യിരുന്നു സന്ദർശനം
മൂടാടി: പുറക്കൽ പാറക്കാട് ഗവൺമെൻ്റ് എൽ പി സ്കൂളിൽ 28 പേർ അടങ്ങുന്ന മേഘാലയ സർക്കാറിന്റെ ഔദ്യോഗിക അംഗങ്ങൾ സന്ദർശനം നടത്തി.
വിദ്യാർത്ഥികളും പിടിഎ അംഗങ്ങളും നാട്ടുകാരും ചേർന്ന് ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ അംഗങ്ങൾക്ക് സ്വീകരണം നൽകി.കേരളത്തിലെ സ്കൂളുകളുടെ പ്രവർത്തനങ്ങൾ അറിയാനും മനസ്സിലാക്കാനും നേരിൽ കാണാനുമാ യിരുന്നു സന്ദർശനം
മേഘാലയ സർക്കാറിന്റെ ഐ എ എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരായിരുന്നു എത്തിയത്.
സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ , ഉച്ചഭക്ഷണം ,അധ്യാപക നിയമന രീതി, സാമ്പത്തിക സമാഹരണം , പഞ്ചായത്തിന്റെ സഹായം , പഠന നിലവാരം എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടന്നു.
കൊച്ചുകുട്ടികളുമായി ഇംഗ്ലീഷ് ഭാഷയിലൂടെ ആശയവിനിമയം നടത്തിയത് അവർക്ക് വേറിട്ട അനുഭൂതിയായി.
ഹെഡ്മിസ്ട്രസ് സുധ ഊരാളുങ്കൽ സ്വാഗതം ആശംസിച്ചു.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ , വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി , വാർഡ് മെമ്പർമാരായ പപ്പൻ മൂടാടി , അഡ്വക്കറ്റ് ഷഹീർ ,റിനു ടീച്ചർ , പ്രസീത ടീച്ചർ, സൈദ ടീച്ചർ, ഷംസീറ ടീച്ചർ , അനു ടീച്ചർ,ഷൈജ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ പിടിഎ പ്രസിഡണ്ട് നാരായണൻ മാസ്റ്റർ വിശദീകരിച്ചു.
ശൈലു ടീച്ചർ , ബബിത ടീച്ചർ എന്നിവർ സംസാരിച്ചു.