
സ്തനാർബുദ പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി
- വനിതാ വേദി ചെയർപേഴ്സൺ കെ. റീന അധ്യക്ഷത വഹിച്ചു
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വനിതാദിനത്തോടനുബന്ധിച്ച് ക്യാൻസർ സ്ക്രീനിങ് ടെസ്റ്റും ബോധവൽക്കരണ ക്ലാസും നടന്നു. ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രവും ലൈബ്രറിയും സംയുക്തമായി നടത്തിയ ഓറൽ ക്യാൻസർ സ്ക്രീനിംഗ് ടെസ്റ്റിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.എം.ഷിജി, എം.എൽ. എസ്. പി നഴ്സ് അഞ്ജു ആനന്ദ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് അർബുദത്തെക്കുറിച്ച് അഞ്ജുആനന്ദ് ബോധവൽക്കരണ ക്ലാസ് നടത്തി.

വനിതാ വേദി ചെയർപേഴ്സൺ കെ. റീന അധ്യക്ഷത വഹിച്ചു. കൺവീനർ കെ. അനിഷ, ലൈബ്രേറിയൻ ടി.എം. ഷീജ, ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, കെ.കെ രാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് ലൈബ്രറി വയോജന വേദിയുടെ ആഭിമുഖ്യത്തിൽ പ്രഷർ,ഷുഗർ പരിശോധന നടന്നു. ടെക്നീഷ്യൻ വി. എം വിഭിന, പി.കെ ശങ്കരൻ, വയോജനവേദി കൺവീനർ പി. രാജൻ, എ. സുരേഷ് എന്നിവർ നേതൃത്വം നൽകി.
CATEGORIES News
