
സ്ത്രീധന പീഡന പരാതി; സബ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ
- വർക്കല എസ്.ഐ എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തത് കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിലാണ്
കൊല്ലം:ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ വർക്കല പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ. വർക്കല എസ്.ഐ എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തത് കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിലാണ്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിൻ്റെ നടപടി.

ഭർത്താവും വനിത എസ്ഐയുമായുള്ള ബന്ധം ചോദ്യം ചെയ്‌തതിൻ്റെ പേരിൽ മർദ്ദനമേറ്റെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.ക്രൈംബ്രാഞ്ച് ആണ് രജിസ്റ്റർ ചെയ്ത കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.
CATEGORIES News