സ്ത്രീ ശക്തിയിൽ പ്രകടനം ;ഷാഫി പറമ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

സ്ത്രീ ശക്തിയിൽ പ്രകടനം ;ഷാഫി പറമ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

  • വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം എന്ന ബാനറയുയർത്തിയാണ് സ്ത്രീകളുടെ പ്രകടനം നടന്നത്

വടകര: വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രണ്ടായിരത്തോളം സ്ത്രീകളുടെ ഐക്യദാർഢ്യ അകമ്പടിയോടെയാണ് ഷാഫി പറമ്പിൽ പത്രിക സമർപ്പിക്കാനെത്തിയത്.

‘വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം’ എന്ന ബാനറയുയർത്തിയാണ് സ്ത്രീകളുടെ പ്രകടനം നടന്നത്.ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു.ജനങ്ങൾക്കൊപ്പമാണ് ഷാഫി, ഷാഫിക്ക് സമാനതകളിത്ത സ്വീകരണമാണ് ലഭിക്കുന്നതെന്നും അച്ചു ഉമ്മൻ പറഞ്ഞു.

എംഎൽഎ കെ.കെ രമ, അച്ചു ഉമ്മൻ എന്നിവരും പ്രകടനത്തിനൊപ്പമുണ്ടായിരുന്നു. സ്ത്രീകളുടെ വലിയ ആവേശമാണ് വടകരയിൽ കാണുന്നതെന്നും, സ്ത്രീകളും യുവാക്കളും ഷാഫി പറമ്പിലിനെ ഹൃദയത്തിലേറ്റിയിരിക്കുകയാണെന്നും കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )