സ്പാനിഷ് താരം സെർജിയോ കാസ്റ്റൽ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു

സ്പാനിഷ് താരം സെർജിയോ കാസ്റ്റൽ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു

  • ഐഎസ്എലിൽ നേരത്തേ ജംഷേദ്പുർ എഫ്‌സിക്കായി കളിച്ചിരുന്നു കാസ്റ്റൽ

കൊച്ചി: സ്പാനിഷ് താരം സെർജിയോ കാസ്റ്റൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു. സ്പാനിഷ് ലീഗിൽ അത്ലറ്റികോ മഡ്രിഡിന്റെയും ഒസാസുനയുടെയും ബി ടീമിൽ കളിച്ചിട്ടുള്ള കാസ്റ്റൽ മലാഗയിൽനിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. ഐഎസ്എലിൽ നേരത്തേ ജംഷേദ്പുർ എഫ്‌സിക്കായി കളിച്ച കാസ്റ്റൽ ഓസ്ട്രേലിയ, സൈപ്രസ് ക്ലബ്ബുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. ജംഷേദ്പുർ എഫ്‌സിക്കുവേണ്ടി 11 കളിയിൽ ഏഴുഗോൾ നേടി. പ്രൊഫഷണൽ ഫുട്ബോളിൽ 230 കളിയിൽ 68 ഗോളുണ്ട്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )