
സ്മരണാഞ്ജലി അർപ്പിച്ചു
- ലൈബ്രറി വനിതാവേദി പ്രസിഡന്റ് റീന അധ്യക്ഷത വഹിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് ‘സുകൃതി ‘ അരുണിൻ്റെ പതിനാറാം ചരമ ദിനത്തിൽ എളാട്ടേരി അരുൺ ലൈബ്രറി സ്മരണാഞ്ജലി അർപ്പിച്ചു. ലൈബ്രറി വനിതാവേദി പ്രസിഡന്റ് റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രസിഡന്റ് എൻ.എം.നാരായണൻ മാസ്റ്റർ, ടി. വിജയൻ നായർ, പി. കെ. ശങ്കരൻ,ടി. എം. ഷീജ എന്നിവർ സംസാരിച്ചു. തുടർന്ന് സ്മരണാഞ്ജലിയർപ്പിച്ച് ചിരാതുകൾ തെളിയിച്ചു.
CATEGORIES News
TAGS KOYILANDY
