സ്റ്റാർട്ടപ്പ് തുടങ്ങാൻ ‘ലെവ് യുഗ്’സഹായിക്കും

സ്റ്റാർട്ടപ്പ് തുടങ്ങാൻ ‘ലെവ് യുഗ്’സഹായിക്കും

  • സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ‘ലെവ് യുഗ്’ എന്ന സ്റ്റാർട്ടപ്പുമായി എൻഐടി വിദ്യാർത്ഥികൾ.
  • വിപണി കണ്ടെത്താനും സുസ്ഥിര മാർക്കറ്റിങ് തന്ത്രങ്ങൾ പഠിപ്പിക്കാനും സ്റ്റാർട്ടപ്പ് കൂടെ നിൽക്കും.

ചാത്തമംഗലം : സ്റ്റാർട്ടപ്പുകൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ‘ലെവ് യുഗ്’ എന്ന പേരിൽ സ്റ്റാർട്ടപ്പ് തുടങ്ങി കാലിക്കറ്റ്‌ എൻഐടി വിദ്യാർഥികൾ. യുവതല മുറയിൽ സംരംഭകത്വം വളർത്താൻ വേണ്ടിയാണ് സ്റ്റാർട്ടപ്പ് ആരംഭിച്ച്. സ്റ്റാർട്ടപ്പിലൂടെ രാജ്യത്തുടനീളമുള്ള വിദ്യാർഥികളെ സംരംഭകത്വ സാധ്യതകളെക്കുറിച്ചും സർക്കാർ സഹായങ്ങളെക്കുറിച്ചും അറിവ് പകരുന്നതിനൊപ്പം ആവശ്യമായ പിന്തുണയും ഈ സ്റ്റാർട്ടപ്പ് നൽകും.

രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ സന്ദർശിച്ച് വിദ്യാർഥികളെ സംരംഭകരാകാൻ പ്രേരിപ്പിക്കുകയും സഹായങ്ങൾ നൽകുന്നതിനായി സ്റ്റാർട്ടപ്പ് റാലിയും ഇവർ നടത്തുന്നുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ യുവസംരംഭകർക്ക് ആവശ്യമായ വിഭവങ്ങളും വിവരങ്ങളും നൽകി മികച്ച വ്യവസായ അന്തരീക്ഷം നൽകുകയാണ് ലക്ഷ്യമിടുന്നത്.

സാമ്പത്തികാസൂത്രണം, വിപണി വിശകലനം, വിപണനതന്ത്രങ്ങൾ, പ്രവർത്തന കാര്യക്ഷമത എന്നിവ പങ്കുവെക്കാൻ വിദഗ്‌ധ ഉപദേശക സംഘവുമുണ്ടാകും. സ്റ്റാർട്ടപ്പുകളുടെ നിയമവശങ്ങളും ‘ലെവ് യുഗ്’ നൽകും. മികച്ച നിക്ഷേപകരെയും വിപണിയേയും കണ്ടെത്താനും വിപണി സൃഷ്ടിക്കാനും സുസ്ഥിര മാർക്കറ്റിങ് തന്ത്രങ്ങൾ പഠിപ്പിക്കാനും സ്റ്റാർട്ടപ്പ് കൂടെ നിൽക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )