
സ്റ്റേഡിയത്തിനു പിന്നിൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി
- പൊലീസ് രാത്രിയും പകലും ഇടയ്ക്കിടെ ഇതുവഴി പോയാൽ സാമൂഹികവിരുദ്ധരുടെ ശല്യം കുറയുമെന്നാണ് നാട്ടുകാർ പറയുന്നത്
കോഴിക്കോട്: സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ് സ്റ്റേഡിയം കെട്ടിടത്തിന്റെ പിൻഭാഗവും പരിസരവും.രാത്രിയും പകലും സ്റ്റേഡിയം കെട്ടിടത്തിന്റെ പിൻഭാഗത്ത് മദ്യപും ലഹരി മരുന്ന് ഉപയോഗിക്കുന്നവരും തമ്പടിക്കുകയാണ്.
ഇവിടെ നിന്നു മദ്യപിച്ചു ബഹളം വയ്ക്കുന്നതും മദ്യക്കുപ്പികളും മറ്റു മാലിന്യങ്ങളും പരിസരത്തു വലിച്ചെറിയുന്നതും ദിനം പ്രതി നടക്കുന്ന സംഭവങ്ങളാണ്.ഇവരിൽ മോഷ്ടാക്കളുമുണ്ട്. കഴിഞ്ഞ ദിവസം സമീപത്തെ സ്ഥാപനത്തിൽ നിന്നു 4 മൊബൈൽ ഫോണുകൾ മോഷണം പോയിരുന്നു. കൂടാതെ പരിസരത്തെ റോഡിലും സാമൂഹികവിരുദ്ധർ ഉണ്ടാകും.

സ്ത്രീകളോടും കുട്ടികളോടും മോശമായ ഭാഷയിൽ സംസാരിക്കുന്നതും അശ്ലീല ആംഗ്യം കാണിക്കുന്നതും സ്ഥിരമാവുന്നു . പൊലീസ് രാത്രിയും പകലും ഇതുവഴി പോയാൽ സാമൂഹികവിരുദ്ധരുടെ ശല്യം കുറയുമെന്നാണ് നാട്ടുകാർ പറയുന്നത്.
CATEGORIES News