
സ്റ്റൈപൻഡ് മുടങ്ങി ഹൗസ് സർജൻമാർ സമരത്തിലേക്ക്
- ധനകാര്യ വകുപ്പിൽ ബന്ധപ്പെട്ടെങ്കിലും എന്ന് ലഭ്യമാക്കും എന്ന് ഒരുറപ്പും നൽകാൻ തയ്യാറായില്ലെന്ന് പരാതി.
കോഴിക്കോട്: മെഡിക്കൽ കോളേജിൽ സ്റ്റൈപൻഡ് മുടങ്ങിയതിനെത്തുടർന്ന് ഹൗസ് സർജൻമാർ സമരത്തിലേക്ക്. ഫെബ്രുവരിയിലെ സ്റ്റൈപൻഡ് ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വിദ്യാർഥികൾ പറയുന്നു. സ്റ്റൈപൻഡ് വൈകിയതോടെ ഹൗസ് സർജൻമാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു.
222 ഹൗസ് സർജന്മാരാണ് കോഴിക്കോട് മെഡിക്കൽ കോളജിലുള്ളത്.
പ്രപ്പോസൽ ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന മറുപടിയാണ് അധികാരികളിൽ ലഭിച്ചത്. തുടർന്ന് ധനകാര്യ വകുപ്പിൽ ബന്ധപ്പെട്ടെങ്കിലും എന്ന് ലഭ്യമാക്കും എന്നത് സംബന്ധിച്ച് ഒരുറപ്പും നൽകാൻ അധികൃതർ തയാറായില്ലെന്നും ഹൗസ് സർജൻമാർ പറഞ്ഞു. രണ്ടു ദിവസത്തിനകം സ്റ്റൈപൻഡ് ലഭിച്ചിട്ടില്ലെങ്കിൽ സമരത്തിന് നോട്ടീസ് നൽകുമെന്നും ഹൗസ് സർജൻസ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.
CATEGORIES News