
സ്വകാര്യ ആശുപത്രികളിൽ ഇലക്ട്രോണിക് കിയോസ്കുകൾ സ്ഥാപിക്കും- വീണാ ജോർജ്
- ഇ-ഹെൽത്ത് പദ്ധതിയിൽ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തും
തിരുവനന്തപുരം: ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദർശിപ്പിക്കാൻ സ്വകാര്യ ആശുപത്രികളിൽ ഇലക്ട്രോണിക് കിയോസ്കുകൾ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിയമസഭയിൽ കേരള ക്ലിനിക്കൽ സ്ഥാപനഭേദഗതി ബില്ലിലെ ചർച്ചയ്ക്ക് മറുപടിപറയുകയായിരുന്നു മന്ത്രി.
സ്വകാര്യ ആശുപത്രികളിലെ നിരക്ക് പ്രദർശിപ്പിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായി നിയമം പാസാക്കിയെങ്കിലും ചിലർ കോടതിയിലെത്തി സ്റ്റേ വാങ്ങി. ഇ-ഹെൽത്ത് പദ്ധതിയിൽ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തും. 60 ശതമാനം നിർമാണം പൂർത്തിയാക്കിയ ആശുപത്രിക്കെട്ടിടങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ മെഡിക്കൽകോർപ്പറേഷന് നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.