സ്വകാര്യ ബസുകളുടെ ഹോൺ അടിക്കും മരണപ്പാച്ചിലിനുമെതിരെ മന്ത്രി കെ. ബി ഗണേഷ് കുമാർ

സ്വകാര്യ ബസുകളുടെ ഹോൺ അടിക്കും മരണപ്പാച്ചിലിനുമെതിരെ മന്ത്രി കെ. ബി ഗണേഷ് കുമാർ

  • ആദ്യമെത്താൻ ഉള്ള മരണപ്പാച്ചിലാണ് സ്വകാര്യ ബസുകൾ നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി

കൊല്ലം: സ്വകാര്യ ബസുകളുടെ ഹോൺ അടിക്കും മരണപ്പാച്ചിലിനുമെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്വകാര്യ ബസുകളുടെ ഹോൺ അടി പൊതു ശല്യം ആണെന്ന് മന്ത്രി പറഞ്ഞു . വിദേശത്ത് ഒക്കെ ആണേൽ ഈ ഹോൺ അടി കേട്ട് ദേഷ്യം വരുന്നവർ തോക്ക് എടുത്ത് വെടി വെച്ച് കളയുമെന്നും ഗണേഷ് പറഞ്ഞു. ആദ്യമെത്താൻ ഉള്ള മരണപ്പാച്ചിലാണ് സ്വകാര്യ ബസുകൾ നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

നേരത്തെ കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെയും മന്ത്രി ഗണേഷ് വെല്ലുവിളിച്ചിരുന്നു. എത്ര വേണമെങ്കിലും പണിമുടക്ക് നടത്തിക്കോളൂ എന്നും സ്വകാര്യ ബസ് പണിമുടക്കുള്ള റൂട്ടുകളിൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )