
സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
- പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം
അത്തോളി: കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. അമിത വേഗതായാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ബസ്സും, കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം ബസ്സപകടത്തിൽ പറിക്കുപറ്റിയ ആളുകളിൽ
മെഡിക്കൽ കോളേജ്(20പേർ ),ഉള്ളിയേരി എംഎംസി (15 പേർ), മൈത്ര( 2 രണ്ടുപേർ) എന്നിങ്ങനെ ചികിത്സയിലാണ്.
CATEGORIES News