
സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും
- ചില ബസ് ജീവനക്കാർ ജോലി സമയത്ത് ലഹരിയും നിരോധിത പുകയില ഉൽപന്നങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാവൂർ :സമയത്തെച്ചൊല്ലി തർക്കം,സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും പതിവായി.ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് ബസ് സ്‌റ്റാൻഡിൽ വച്ചു നജാത്ത്, കസർ മുല്ല എന്നീ സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. ബസ് ജീവനക്കാരുടെ തെറിവിളിയിൽ യാത്രക്കാർക്ക് കാതു പൊത്തേണ്ടിവന്നു.
4 ദിവസം മുൻപാണ് കട്ടാങ്ങൽ റോഡിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ലുകൾ രാത്രി രണ്ടരയ്ക്ക് രണ്ടുപേർ ചേർന്ന് എറിഞ്ഞു തകർത്തത്. ഇതിനു പിന്നിലും ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണെന്നു പൊലീസ് പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ചില ബസ് ജീവനക്കാർ ജോലി സമയത്ത് ലഹരിയും നിരോധിത പുകയില ഉൽപന്നങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
CATEGORIES News