
സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് അപകടം
- ബസ് യാത്രക്കാരായ രണ്ട് സ്ത്രീകൾ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു
കോഴിക്കോട്:മാവൂരിൽ സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് അപകടം നടന്നു. ബസ് യാത്രക്കാരായിരുന്ന രണ്ട് സ്ത്രീകൾ അപകടത്തെ തുടർന്ന് ബസിൽ നിന്നും തെറിച്ച് റോഡിലേയ്ക്ക് വീണു.ടിപ്പർലോറിയും സ്വകാര്യ ബസും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു. മുന്നിൽ പോകുകയായിരുന്ന ടിപ്പർ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ അമിതവേഗതയിലായിരുന്ന സ്വകാര്യ ബസ് ടിപ്പറിൻ്റെ പുറത്തിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.

രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാരാണ്. പുറത്തേക്ക് തെറിച്ചുവീണ രണ്ട് സ്ത്രീകളുൾപ്പെടെ പരിക്കേറ്റ എട്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
CATEGORIES News