
സ്വപ്നത്തിനെ തിരികെ വിളിയ്ക്കാം, തെളിവോടെ കാണാം
- സ്വപ്നം റെക്കോർഡ് ചെയ്യാനും പ്ലേബാക്ക് ചെയ്യാനുമുള്ള ഉപകരണം ജാപ്പനീസ് ഗവേഷകർ കണ്ടെത്തിക്കഴിഞ്ഞതായി റിപ്പോർട്ട്
ഉറക്കം എത്ര മനോഹരമായ കാര്യമാണ്. ഉറക്കത്തിനെ സുന്ദരമാക്കുന്ന സ്വപ്നങ്ങൾ അതിലേറെ സുന്ദരം. സ്വപ്ന്ങ്ങൾ പക്ഷെ ഒരു തവണ തന്നെ പൂർത്തിയാക്കി വ്യക്തതയോടെ കാണുക അസാധ്യം. എന്നാൽ അതിന് പരിഹാരമുണ്ട്. കണ്ട സ്വപ്നങ്ങളൊക്കെ ഒരു സിനിമ പോലെ റിവൈൻഡ് ചെയ്ത് കാണാൻ സാധിക്കുന്നത് എത്ര മനോഹരമാണ്. പ്രിയപ്പെട്ട സ്വപ്നങ്ങളെ വീണ്ടും വീണ്ടും കാണുക!.ആ ഒരു ആഗ്രഹം നടക്കുമെന്ന പഠനമാണ് അങ്ങ് ജപ്പാനിൽ നിന്ന് എത്തുന്നത്.

സ്വപ്നം റെക്കോർഡ് ചെയ്യാനും പ്ലേബാക്ക് ചെയ്യാനും സാധിക്കുന്ന ഒരു വിസ്മയ ഉപകരണം ജാപ്പനീസ് ഗവേഷകർ കണ്ടെത്തിക്കഴിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിയ്ക്കുകയാണ്. പഠനം യാഥാർഥ്യമാവണമെന്നതാണ് സ്വപ്നജീവികളുടെ പ്രാർഥന.