
സ്വാതന്ത്ര്യദിനം ; പ്രത്യേക ട്രെയിൻ ഓടും
- അവധിയും വാരാന്ത്യത്തിലെ തിരക്കും കണക്കിലെടുത്താണ് പ്രത്യേക ട്രെയിൻ അനുവദിച്ചത്
സ്വാതന്ത്ര്യദിന അവധിയും വാരാന്ത്യത്തിലെ തിരക്കും കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ അനുവദിച്ചു. മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും (06041) തിരിച്ചുമാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുക .
അവധി കഴിഞ്ഞുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക ട്രെയിൻ അനുവദിച്ചതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഓഗസ്റ്റ് 17ന് രാത്രി 7.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ കൊച്ചുവേളിയിലെത്തും.18ന് വൈകുന്നേരം 6.40ന് കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്കും ഈ ട്രെയിൻ സർവീസ് നടത്തും. 14 സ്ലീപ്പർ കോച്ചുകളും മൂന്ന് ജനറൽ കംപാർട്ടുമെന്റുറുകളുമാണ് അനുവദിച്ചിരിക്കുന്നത്.
CATEGORIES News