
സൗജന്യ ഓഷോ ഡൈനാമിക് മെഡിറ്റേഷൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചു
- ചടങ്ങ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ സെൻ ലൈഫ് ആശ്രമം ചേമഞ്ചേരിയുടെ നേതൃത്വത്തിൽ സൗജന്യ ഓഷോ ഡൈനാമിക് മെഡിറ്റേഷൻ ഫെസ്റ്റിവൽ നടന്നു.
ചടങ്ങ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 21ന് ആരംഭിച്ച മെഡിറ്റേഷൻ ഫെസ്റ്റിവൽ നവംബർ മൂന്നിന് അവസാനിക്കും. പ്രത്യേക ശ്വസന വ്യായാമ ക്രമങ്ങളും, ഡാൻസും, ധ്യാനരീതികളും സമുന്നയിപ്പിച്ചുകൊണ്ടുള്ള ഓഷോ ഡൈനാമിക് മെഡിറ്റേഷൻ ആശ്രമം ഡയറക്ടർ വി കൃഷ്ണകുമാറാണ് പരിശീലിപ്പിക്കുന്നത്. കെ വി ദീപ, ആശാലത, മനോജ് നിർമ്മലാനന്ദ, പ്രസീത, വികെ പ്രഭാകരൻ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു.
CATEGORIES News