
സൗജന്യ പി.എസ്.സിപരിശീലനം
- 20 വരെ അപേക്ഷിക്കാം
കോഴിക്കോട് :ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പി.എസ്.സി, യു.പി.എസ്.
സി പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

2025 ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള റഗുലർ/ ഹോളിഡെ ബാച്ചുകളിലാണ് പ്രവേശനം. 18 വയസ്സ് പൂർണ്ണമായ യോഗ്യരായ ഉദ്യോഗാർത്ഥികൾ ആധാർ കാർഡിന്റെയും എസ്.എസ്.എൽ.സി., പ്ലസ്ട സർട്ടിഫിക്കറ്റുകളുടെയും പകര്പ്പ്, രണ്ട് ഫോട്ടോകൾ എന്നിവ സഹിതം ഡിസംബർ 20നകം ഓഫീസിൽ നേരിട്ട് അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494 2468176, 9895238815.
CATEGORIES News