
സൗത്ത് ബീച്ചിന് സമീപം അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: സൗത്ത് ബീച്ചിന് സമീപം അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി ഹർഷാദ് ആണ് മരിച്ചത്.

വിരലടയാള വിദഗ്‌ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. അമിതമായ ലഹരി മരുന്നു ഉപയോഗമാണ് മരണകാരണമെന്നാണ് സംശയം. ലഹരി മരുന്നു ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണിതെന്നും പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
CATEGORIES News