
സൗബിൻ ഷാഹിറിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി
- മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലെ പരാതിക്കാരൻ സിറാജ് ഹമീദിൻ്റെ ഹർജിയാണ് മാറ്റിയത്
ന്യൂഡൽഹി : സൗബിൻ ഷാഹിറിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലെ പരാതിക്കാരൻ സിറാജ് ഹമീദിൻ്റെ ഹർജിയാണ് മാറ്റിയത്.

കേസിൽ ചോദ്യംചെയ്യലിനായി ഏതാനും ദിവസം മുൻപ് ഹാജരായിരുന്നു. പരാതിക്കാരന് മുടക്കിയ പണം മുഴുവൻ താൻ നൽകിയതാണെന്നും ലാഭവിഹിതവും നൽകാൻ താൻ തയ്യാറാണെന്നും, ലാഭവിഹിതം താൻ മാറ്റി വെച്ചിട്ടുണ്ടെന്നും ഇതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരൻ കേസ് കൊടുത്തതെന്നാണ് സൗബിൻ പറയുന്നത്.
CATEGORIES News